thiruvathira
ചൂർണിക്കര ഗ്രാമപഞ്ചായത്ത് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ചവർപാടം മോർണിംഗ് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് വൃക്ഷത്തൈ നടുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് മെട്രോ യാഡിൽ സമീപം ചവർപാടം മോർണിംഗ് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ വൃക്ഷത്തൈ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. ഉദയകുമാർ, കെ.എ. അലിയാർ, കൃഷി ഓഫീസർ ജെ.എസ്. സുധകുമാരി, കെ.സി. ശ്രീജ, മോർണിംഗ് ഫ്രണ്ട്‌സ് അംഗങ്ങളായ നസീർ ചൂർണിക്കര, പ്രദീപ് നാരായണൻ, സുനിൽകുമാർ (മണിക്കുട്ടൻ), എ.ഡി.എസ് അംഗം റംല അലിയാർ എന്നിവർ പങ്കെടുത്തു.