മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ ഭൂമികളിൽ നിൽക്കുന്ന അപകട സാദ്ധ്യതയുള്ള മരങ്ങളും മരച്ചില്ലകളും ഉടമസ്ഥർ തന്നെ സ്വന്തം ചിലവിൽ മുറിച്ച് നീക്കേണ്ടതാണ്. അല്ലാത്തപക്ഷം മരം വീണുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ദുരന്ത നിവാരണ നിയമം 2005 പ്രകാരം മരങ്ങളുടെ ഉടമസ്ഥർ ബാദ്ധ്യസ്ഥരാണെന്ന് അറിയിച്ചു.കൂടാതെ സ്വകാര്യ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന പരസ്യ ഹോർഡിംഗുകളും ഭൂമിയുടെ ഉടമസ്ഥർ തന്നെ അഴിച്ചുമാറ്റേണ്ടതാമെന്ന് മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.