കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019-2020 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി നവീകരിച്ച പ്രിയദർശിനി ഹാൾ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിളളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാൻസി ജോർജ്, ശാരദ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, ജോബി മാത്യു,സരള കൃഷ്ണൻകുട്ടി, പ്രീത സുകു, ബിഡിഒ വി എൻ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനോയ് എന്നിവർ പ്രസംഗിച്ചു.