കൊച്ചി: അമിതമായ വൈദ്യുതി ചാർജ് പിൻവലിക്കുക, കൊവിഡ് മൂലം മരിച്ചവർക്ക് നഷ്‌ടപരിഹാരം അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോണിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളത്ത് അനുഭാവ സത്യാഗ്രഹം നടത്തി. മേനക സ്റ്റോപ്പിന് സമീപം നടന്ന യോഗം ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.രാജേഷ്, തോമസ് കൊറശേരി, ലിസി ജോർജ് തുടങ്ങിയവർ സംസാരിച്ചു.