snv-hss-koottayattam
നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി നടന്ന കൂട്ടയോട്ടം ഹെഡ്മാസ്റ്റർ സി.കെ. ബിജു ഫ്ളാഗ് ഒഫ് ചെയ്യുന്നു.

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു. സാമൂഹ്യ അകലം പാലിച്ച് നടന്ന കൂട്ടയോട്ടം ഹെഡ്മാസ്റ്റർ സി.കെ. ബിജു ഫ്ളാഗ് ഒഫ് ചെയ്തു. വോളിബാൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജില്ലാ കമ്മിറ്റിഅംഗവുമായ ടി.ആർ. ബിന്നി അദ്ധ്യക്ഷത വഹിച്ചു.