പറവൂർ : നാടണയാനുള്ള പ്രവാസികളുടെ ആഗ്രഹത്തെ കൊവിഡ് 19 സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തടയുന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരതയ്ക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി നാളെ (വ്യാഴം) പറവൂരിൽ സത്യാഗ്രഹം നടത്തും. നമ്പൂരിയച്ചൻ ആലിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ രാവിലെ പത്തിന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രധാന ഭാരവാഹികൾ മാത്രമായിരിക്കും പങ്കെടുക്കുക.