കൊച്ചി: പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ടൗൺ പെട്രോൾ പമ്പിനു മുന്നിൽ കോൺഗ്രസ് (എസ്) നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.വി.വർഗീസ് ഉദ്ഘാടനം ചെയ്തു. വി.ശശിധരൻനായർ, വി. വി. സന്തോഷ്,മുളവുകാട് തങ്കപ്പൻ, കൃഷ്ണകുമാർ,അനിൽവാസുദേവ് എന്നിവർ സംസാരിച്ചു.