വൈപ്പിൻ : കടൽവെള്ളം അടിച്ചുകയറി തീരദേശ റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഞാറക്കൽ നായരമ്പലം അതിർത്തിയായ വെളിയത്താംപറമ്പു ബീച്ചിലാണ് കടൽവെള്ളത്തിലെ മണ്ണുകയറി റോഡ് മൂടിപ്പോയത്. കടപ്പുറം നിവാസികൾക്കും അതിലൂടെയുള്ള യാത്രക്കാർക്കും രാത്രിയിൽ വെളിച്ചംപകർന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമല്ലാതായിട്ടു മാസങ്ങളായി. നിരവധി പരാതികൾ നൽകിയിട്ടും പരിഹാരമില്ലെന്നുമാത്രം.
നിവർത്തിയില്ലാതായതോടെ തീരദേശ കടവ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജെ.സി.ബി കൊണ്ടുവന്നു മണ്ണുമാറ്റിത്തുടങ്ങി.