kochuveedu-puthanvelikkar
കൊച്ചുവീട് കൂട്ടായ്മയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ടി.വി വിതരണോദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പുത്തൻവേലിക്കര കൊച്ചുവീട് കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്ത്രണ്ട് ടിവിയും ഡിഷും വിതരണം ചെയ്തു. പത്തൊമ്പത് ദിവസം കൊണ്ട് 50 ടിവിയും 22 ഡിഷുമാണ് കൊച്ചുവീട് കൂട്ടായ്മ നൽകിയത്. ഒമ്പത് വിദ്യാലയങ്ങളിൽ നിന്നുള്ള നാലു പഞ്ചായത്തുകളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു.

പ്രസീന വിവേകാനന്ദൻ, വിവേകചന്ദ്രിക ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയ് മാത്യു, ഇളന്തിക്കര ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ സി.ആർ. ലത, എസ്.എം.എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക പി.എസ്. ചന്ദ്രിക, വില്ലേജ് ഓഫീസർ എൻ.എം. ഹുസൈൻ, കൊച്ചുവീട് കൺവീനർ രഞ്ജിത്ത് മാത്യു, ബിബിൻ തമ്പി, പി.ജെ. തോമസ്, എം.പി. ഷാജൻ, പി.എൻ. അനൂപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.