നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി ഇന്ന് എത്തുന്നത് 4420 പ്രവാസികൾ. കൊവിഡ്കാലത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകളെത്തുന്നതും ഇന്നാണ്.

വിവിധ രാജ്യങ്ങളിൽ നിന്നായി 23 വിമാനങ്ങളാണ് ഇന്നിറങ്ങുക. ഓസ്ട്രേലിയയിൽ നിന്നുള്ള വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഷാർജയിൽ നിന്ന് അഞ്ച്, മസ്‌കറ്റിൽ നിന്ന് അഞ്ച്, അബുദാബിയിൽ നിന്ന് മൂന്ന്, ദുബായിൽ നിന്ന് മൂന്ന്, ദോഹയിൽ നിന്ന് രണ്ട്, കുവൈത്തിൽ നിന്ന് നാലും വിമാനങ്ങൾ എത്തും.