പള്ളുരുത്തി: ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്ത് സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് സന്ദർശനം നടത്തി.ഭീഷണി നേരിടുന്ന കമ്പനി പടി, പുത്തൻതോട്, ബസാർ, വേളാങ്കണ്ണി എന്നീ സ്ഥലങ്ങൾ കണ്ട് വിലയിരുത്തി.ഉടൻ തന്നെ ജിയോ ബാഗ് നിർമ്മാണം ഈ ഭാഗങ്ങളിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.