നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ചെറിയ നമസ്‌കാരപ്പള്ളി, കനാൽ എന്നീ ഭാഗങ്ങളിൽ വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി. പല തവണ ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടിട്ടും പരിഹാരമില്ല. മഴക്കാലമായതോടെ പലയിടത്തും കാട് വളർന്നിട്ടുണ്ട്. രാത്രി സമയങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.ഇ പരീത് ആവശ്യപ്പെട്ടു.