ആലുവ: നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ മരുന്നുകൾ നൽകി. ചുണങ്ങംവേലി എസ്.ഡി കോൺവെന്റിലെ അഗതി മന്ദിരത്തിനാണ് മരുന്നുനൽകിയത്.
യൂത്ത് ഫ്രണ്ട് ജേക്കബ് അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സെക്രട്ടറി പ്രിൻസ് വെള്ളറക്കലിന്റെ സഹകരണത്തോടെയായിരുന്നു മരുന്ന് വിതരണം. ചടങ്ങിൽ നൂർജഹാൻ സക്കീർ, പ്രിൻസ് വെള്ളറക്കൽ എന്നിവർ ചേർന്ന് മരുന്നുകൾ കൈമാറി. അഗതിമന്ദിരം ഭാരവാഹികളായ സി. ഗ്രെസി, സി. സെലസ്റ്റീന, സി. ആൻസി എന്നിവർ ഏറ്റുവാങ്ങി. ബാബുവർഗീസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ്, യൂത്ത് ഫ്രണ്ട് ജേക്കബ് നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ്, യാസർ അഹമ്മദ്, പ്രിൻസ് വെള്ളറക്കൽ, നൂർജഹാൻ സക്കീർ എന്നിവർ സംസാരിച്ചു.