കൊച്ചി: ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മുഖ്യസാക്ഷിയായ നടിയുടെ ക്രോസ് വിസ്താരം നാളെയും തുടരും. ഇന്നലെയും നടിയെ വിസ്തരിച്ചു. പൾസർ സുനിയെന്ന സുനിൽകുമാർ, നടൻ ദിലീപ് എന്നിവരുൾപ്പെടെ പത്തു പേരാണ് കേസിൽ പ്രതികൾ. കൊവിഡ് ഭീഷണി മൂലം പ്രതികളെ എത്തിക്കാതെയാണ് ക്രോസ് വിസ്താരം. വിചാരണം ആറു മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കൊവിഡ് മൂലം മൂന്നര മാസത്തോളം സാക്ഷി വിസ്താരം നീട്ടിവയ്ക്കേണ്ടിവന്നു.