പള്ളുരുത്തി: അന്തരിച്ച കേരള സൈഗാൾ പാപ്പുക്കുട്ടി ഭാഗവതർക്ക് പെരുമ്പടപ്പ് സാന്താക്രൂസ് ബസിലിക്കയിൽ അന്ത്യനിദ്ര. അന്ത്യാഞ്ജലി​ അർപ്പി​ക്കാൻ നൂറുകണക്കി​ന് പേർ പെരുമ്പടപ്പിലെ മകന്റെ വസതിയിലേക്ക് എത്തി. സാമൂഹ്യ അകലം പാലിച്ചാണ് പൊലീസ് സന്ദർശകരെ കടത്തിവിട്ടത്.

പെരുമ്പാവൂർ സാന്താക്രൂസ് പള്ളി​ സെമി​ത്തേരി​യി​ൽ പള്ളുരുത്തി സർക്കിൾ ഇൻസ്പെക്ടർ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് ഗാർഡ് ഒഫ് ഒാണർ നൽകി. എം.എൽ.എമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, മേയർ സൗമിനി ജെയിൻ, ഡപ്യൂട്ടി മേയർ കെ.ആർ.പ്രേംകുമാർ, മുൻ മന്ത്രി കെ.ബാബു, മുൻ മേയർ ടോണി ചമ്മിണി, പി.ടി.തോമസ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.