ഫോർട്ടുകൊച്ചി: നായരമ്പലത്ത് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ കൊച്ചി താലൂക്കാഫീസിൽ കർശന നിയന്ത്രണം ഏർപെടുത്തി. 15 വില്ലേജുകളിൽ നിന്നുള്ളവരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഇതിൽ 7 വില്ലേജും ഞാറക്കൽ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. തഹസിൽദാറുടെ ഓഫീസിന്റെ മുൻവശത്തെ കവാടം അടച്ചുപൂട്ടി. സന്ദർശകർക്ക് വടക്കേഭാഗത്തുള്ള വഴിയിലൂടെയാണ് പ്രവേശനം. സന്ദർശകരുടെ താപനില പരിശോധിക്കും. ഇവരുടെ പേര് വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.