anant

കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിയായി ജസ്റ്റിസ് അനന്ത് മനോഹർ ബാദർ ചുമതലയേറ്റു. മുംബായ് ഹൈക്കോടതിയിൽ നിന്നാണ് സ്ഥലം മാറി എത്തിയത്.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ജസ്റ്റിസ് ബാദറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2000 ൽ മഹാരാഷ്ട്രയിൽ ജില്ലാ ജഡ്‌ജിയായി നേരിട്ട് നിയമനം ലഭിച്ച ബാദർ പിന്നീട് ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാറായി. 2014 മാർച്ചിൽ മുംബായ് ഹൈക്കോടതി ജഡ്‌ജിയായി.