കോലഞ്ചേരി: കോൺഗ്രസ് തിരുവാണിയൂർ മണ്ഡലം കമ്മിറ്റി പാലാപ്പടി ഗവ.ഹോമിയോ ഡിസ്‌പെൻസറിക്ക് തെർമൽ സ്കാനർ നൽകി. എം.എൽ.എ വി.പി സജീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ, പ്രദീപ് നെല്ലിക്കുന്നത്ത്, കെ.എൻ മോഹനൻ, ബിജു വീപ്പനാത്ത്, ലിസി അലക്‌സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.