കിഴക്കമ്പലം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നടത്തിയ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം അമ്പലമുകളിൽ നടന്നു. കൊച്ചിൻ റിഫൈനറിക്ക് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.ജെ റിയാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടോജി തോമസ് അദ്ധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി കെ.എസ് നിഷാദ്, രാജൻ പി.ജോസഫ്, സാം തോമസ്, അജ്മൽ കാമ്പായി, ഖമറുദ്ധീൻ, സി.കെ നവാസ്, ശ്രീനാഥ്, ദീപു പീറ്റർ, അൻസാർ കരിമുഗൾ, അനിൽ തോമസ്, നെൽസൺ, ഷിഹാബ് പള്ളിക്കര, സുശീൽ കോത്താരി, ഷിഹാബ് അരയൻകാവ്, ഷാനവാസ് പള്ളൂരുത്തി എന്നിവർ സംസാരിച്ചു.