കൊച്ചി: കുറ്റൂക്കാരൻ ഫൌണ്ടേഷൻ ജില്ലയിലെ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സഹായം നൽകി. കൂറ്റൂക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസർ ജോസഫ് ജോൺ കുട്ടികൾക്കായുളള ടെലിവിഷൻ സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ബി. പ്രസന്ന സിംഗിൽ നിന്നും ഏറ്റുവാങ്ങി.
പ്രിൻസിപ്പാൾ എം.എൻ രാജു, വൈസ് പ്രിൻസിപ്പാൾ ജിൽജ രാജേഷ്, അധ്യാപകൻ സ്റ്റീഫൻ ജോൺ എന്നിവരും പങ്കെടുത്തു. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾക്കുള്ള സാമ്പത്തിക സഹായം മുവാറ്റുപുഴയിലെ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ ജി. അനിൽ കുമാറിന് കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ എം.എൻ രാജു കൈമാറി.