കൊച്ചി: കൊച്ചി നഗര ഔദ്യോഗിക ഭാഷാ ഇംപ്ലിമെന്റ് കമ്മിറ്റിയുടെ ( ബാങ്ക്) 63-ാമത് അർദ്ധവാർഷിക സമ്മേളനം സംഘടിപ്പിച്ചു. ഡിജിറ്റൽ സംരംഭത്തിന്റെ ഭാഗമായി ഓൺലൈനായാണ് യോഗം നടന്നത്. കൊച്ചി റീജിയണൽ ഇംപ്ലിമേന്റേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുസ്മിത ഭട്ടാചാര്യ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ മഞ്ജുനാഥ് സ്വാമി (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം), റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കെ.പി. പട്‌നാടിക് എന്നിവർ പങ്കെടുത്തു. മെമ്പർ സെക്രട്ടറി ജോൺ എ. എബ്രഹാം സ്വാഗതവും കാനറ ബാങ്ക് ഔദ്യോഗിക ഭാഷാ മേധാവി ഷോജോ ലോബോ നന്ദിയും പറഞ്ഞു. നഗരത്തിലെ മൊത്തം 15 ബാങ്കുകൾ യോഗത്തിൽ പങ്കെടുത്തു.