കൊച്ചി: റോട്ടറി വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം 'ബിയോണ്ട് ദി കോൾ ഒഫ് ഡ്യൂട്ടി ' കൊച്ചി സിറ്റി പൊലീസിന് ലഭിച്ചു. അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയും സംഘവുമാണ് പുരസ്‌കാരത്തിന് അർഹരായത്.
കൊവിഡ് കാലത്ത് നിയമപാലനത്തിനപ്പുറം സേവനത്തിന്റെയും സൗഹൃദത്തിന്റെയും മുഖം കൂടി പൊലീസിനുണ്ടെന്ന് തെളിയിച്ചതിനാണ് കൊച്ചി സിറ്റി പൊലീസ് തിരഞ്ഞെടുക്കപ്പെട്ടത്. റോട്ടറി ഇന്റർനാഷണൽ 3201 ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ പുരസ്‌കാരം അസിസ്റ്റന്റ് കമ്മിഷണർ കെ ലാൽജിക്ക് സമ്മാനിച്ചു.
റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് രൂപേഷ് രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ എസ്. രാജ്‌മോഹൻ നായർ, ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. ജി.എൻ. രമേഷ്, അസിസ്റ്റന്റ് ഗവർണർ നൈനാൻ ജോൺ, സെക്രട്ടറി ഫിലിപ്പ്, വൊക്കേഷണൽ സർവീസ് ചെയർ ഫിലിപ്പ് ജോർജ് എന്നിവർ പങ്കെടുത്തു.