കൊച്ചി : പൊതുമേഖലയെ സ്വകാര്യവത്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, അന്യായമായ ഇന്ധനവില വർദ്ധനവ് പിൻവലിക്കുക ആർ.ടി.സികൾക്ക് പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ളോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. ബോട്ടുജെട്ടിയിലെ ബി .എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ എ .ഐ .ടി. യു. സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. രാജീവ്, സംസ്ഥാന സെക്രട്ടറിമാരായ എ.വി. ഉണ്ണിക്കൃഷ്ണൻ, പി.വി. ചന്ദ്രബോസ്, വൈസ് പ്രസിഡന്റ് സന്തോഷ് കണ്ണൻ, ജില്ലാ സെക്രട്ടറി എം.പി. ദിലീപ്കുമാർ, ട്രഷറർ പി.വി. ശരവണൻ എന്നിവർ സംസാരിച്ചു.