കോലഞ്ചേരി: സ്കൂൾ പാചക തൊഴിലാളികളുടെ ഓണറേറിയം കുടിശിക ഉടൻ വിതരണം ചെയ്യുക, സാമ്പത്തിക ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങൾ കണക്കാക്കി തൊഴിലാളികൾക്ക് ശമ്പളം നൽകുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ധർണ നടത്തി.കോലഞ്ചേരി ഉപജില്ലാ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീപ സന്തോഷ് അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം.വി വർഗീസ്, സുമ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.