കോലഞ്ചേരി: അങ്കണവാടി ജീവനക്കാർക്കെതിരെ നടൻ ശ്രീനിവാസൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ പ്രതിഷേധ സമരം നടത്തി. പുത്തൻകുരിശിൽ ഐ.സി.ഡി.എസ് ഓഫീസിന് മുമ്പിൽ നടന്ന സമരം പ്രൊജക്ട് ചെയർമാൻ ബെന്നി പുത്തൻവീടൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റുമാരായ വത്സലൻ പിള്ള, അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.