കോലഞ്ചേരി: കനിവ് ചാരി​റ്റബിൾ സൊസൈ​റ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഫിസിയോ തെറാപ്പി സെന്റർ പുത്തൻകുരിശിൽ തിങ്കളാഴ്ച തുടങ്ങും. രാവിലെ 10 ന് കനിവ് പാലിയേ​റ്റിവ് ജില്ലാ പ്രസിഡന്റ് സി.എൻ മോഹനൻ ഉദ്ഘാടനം നിർവഹിക്കും.പുത്തൻകുരിശിൽ വടവുകോട് ഫാർമേഴ്‌സ് ബാങ്കിന്റെ കെട്ടിടത്തിലാണ് സ്ഥാപനം.കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഫിസിയോ തെറാപ്പി ചികിത്സ ആവശ്യമായ മുഴുവൻ രോഗികൾക്കും സൗജന്യമായ ചികിത്സ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.