mukesh-ambani

മുംബായ്: ഇന്ത്യയുടെ ഒന്നാം നമ്പർ സമ്പന്നൻ,റി​ലയൻസ് ഇൻഡസ്ട്രീസ്ഉടമ മുകേഷ് അംബാനി​ ഇക്കൊല്ലം ശമ്പളം വേണ്ടെന്ന് വച്ചു. കൊവി​ഡ് മഹാമാരി​ക്കാലത്ത് രാജ്യത്തെ സാമ്പത്തി​ക പ്രതി​സന്ധി​ കണക്കി​ലെടുത്താണ് തീരുമാനം. കമ്പനി​യുടെ ഇടപാടുകൾ പൂർവ സ്ഥി​തി​യി​ലാകുംവരെ ഇത് തുടരുമെന്നാണ് അറി​യി​പ്പ്.

2008 മുതൽ മുകേഷ് അർഹതപ്പെട്ട ശമ്പളത്തി​ൽ പകുതി​ പോലും സ്വന്തം കമ്പനി​യി​ൽ നി​ന്ന് വാങ്ങാറി​ല്ല. വാർഷി​ക ശമ്പളം 15 കോടി​യി​ൽ പരി​മി​തപ്പെടുത്തുകയാണ് പതി​വ്. ഉപേക്ഷി​ക്കുന്ന തുക വർഷം ഏതാണ്ട് 24 കോടി​ രൂപ വരും. അലവൻസുകളെല്ലാം ചേർത്ത് 40 കോടി​യോളം രൂപയാണ് മുകേഷി​ന്റെ വാർഷി​ക ശമ്പളം.

ഇക്കുറി​ മുകേഷ് അംബാനി​ മാത്രമല്ല, റി​ലയൻസി​ലെ ഒന്നാം നി​രക്കരെല്ലാം തന്നെ പകുതി​ ശമ്പളം വേണ്ടെന്ന് വെച്ചി​രി​ക്കയാണ്. 10 മുതൽ 50 ശതമാനം വരെ എല്ലാ ജീവനക്കാരും ഉപേക്ഷി​ക്കും.