അങ്കമാലി: ഫയർസ്റ്റേഷന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തുറവുർ ഗ്രാമപഞ്ചാത്തിൽ കൊഴങ്ങര ലക്ഷ്മിയുടെ വീടിന്റെ അറ്റകുറ്റപണികളും പെയിൻറിംഗും പൂർത്തീകരിച്ചു. കാലപ്പഴക്കം മൂലം തകർന്ന് വാസയോഗ്യമല്ലാതായ വീട്ടിൽ വിധവയായ ലക്ഷ്മിയും പ്രായപൂർത്തിയായ മകളും മാത്രമാണുള്ളത്.സീനിയർ ഫയർമാൻമാരായ ബെന്നി അഗസ്റ്റിൻ, ബിനോജ് കെ വി, സിവിൽ ഡിഫൻസ് അംഗങ്ങളായ രതീഷ് രാജൻ, അനീസ് മുഹമ്മദ്, മിജോ ജോൺസൺ, നിബിൻ സുബ്രഹ്മണ്യൻ, അഖിൽ ആർ, വിഷ്ണു കെ എസ് , രാകേഷ് രവി, സച്ചിൻ, കിരൺ, അരുൺ എം നായർ, കാർത്തിക് , ജോമി, കാവ്യ, എബിൻ, സിൽവി ബൈജു, ധന്യ ബിനു എന്നിവർ നേതൃത്വം നൽകി.
കൊവിഡ്-19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അങ്കമാലി താലൂക്ക് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും അതിഥി തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി വിടുന്നതിനായി ലേബർ ഓഫീസ് കേന്ദ്രീകരിച്ചും മാസങ്ങളായി സിവിൽ ഡിഫൻസ് അംഗങ്ങൾ സന്നദ്ധ സേവനം നടത്തി വരുന്നു. ഫയർ സ്റ്റേഷന്റെ പരിധിയിൽ നിന്ന് പ്രളയത്തെ നേരിടാൻ ട്രെയിനിംഗ് പൂർത്തീകരിച്ച് പ്രവർത്തന മണ്ഡലത്തിലേക്ക് ഇറങ്ങി തിരിച്ചപ്പോൾ എന്തും നേരിടാനുള്ള മനകരുത്തും സന്നദ്ധതയും ഇവർ സ്വന്തമാക്കി. ഒരു പ്രളയം പ്രതീക്ഷിക്കുന്നതിനാൽ വിവിധ പഞ്ചായത്തുകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രളയരക്ഷാപ്രവർത്തന രീതികൾ നാട്ടുകാർക്ക് പരിശീലനങ്ങൾ നൽകുന്നു.