അങ്കമാലി: തുറവൂർ പഞ്ചായത്തിലെ കിടങ്ങൂരിൽ സ്ഥിതി ചെയ്യുന്ന വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രന്ഥശാലയുടെ ഒന്നാം നിലയുടെ നിർമ്മാണം നടത്തുന്നത്. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കുവാൻ കെട്ടിടം പ്രയോജനകരമാകും.
ഗ്രന്ഥശാലാ ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്കെ.വൈ.വർഗീസ്, ഗ്രന്ഥശാലാ സെക്രട്ടറി കെ.എൻ വിഷ്ണു, പഞ്ചായത്ത് മെമ്പർ കെ.വി.സന്തോഷ് പണിക്കർ, മുൻ മെമ്പർ ഇ.കെ. മുരളി, കെ.പി. ഗോവിന്ദൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. സജീവ്, ബോർഡംഗം ജിനി രാജീവ് എന്നിവർ പങ്കെടുത്തു.