അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്‌സലൻസ് സെന്റർ, ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം, സാക്ഷരതാ സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനാ വാരാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സ്കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗീസ് വായനാദിന സന്ദേശം നൽകി.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി.അയ്യപ്പൻ, റെന്നി ജോസ്, അംഗങ്ങളായ സിജു ഈരാളി, ഗ്രേസി റാഫേൽ, എൽസി വർഗീസ്, എ.എ.സന്തോഷ്, ജനവിദ്യാകേന്ദ്രം കൺവീനർ പി.വി.രാധ, സാക്ഷരതാ പ്രേരക്മാരായ സുനി ആന്റണി, വിജയകുമാരി ശിവൻ, ഷൈബി സുബ്രൻ എന്നിവർ സംസാരിച്ചു.