അങ്കാലി: വേങ്ങൂർ മഹിളാസമാജത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 6.30 മുതൽ 7.30 വരെ വനിതകൾക്കും കുട്ടികൾക്കുമായി സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കാൻ തിരുമാനിച്ചു.എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്കുശേഷം രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഡോ:ടിന്റു എലിസബത്ത് ടോം നയിക്കുന്ന ആയുർവേദ കൺസൾട്ടൻസിയും ഉണ്ടായിരിക്കും.യോഗത്തിൽ ഡോ:ടിന്റു,നഗരസഭ കൗൺസിലർ ലേഖ മധു,സമാജം
പ്രസിഡന്റ് കനകവല്ലി,സെക്രട്ടറി സുപ്രിയ രാജൻ,ഖജാൻജി ശാന്ത ജോയി എന്നിവർ പ്രസംഗിച്ചു.