കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ (വെള്ളി) രാവിലെ 11ന് എക്സൈസ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. 'കേരളം പിന്നോട്ട് - മദ്യനയത്തിലൂടെ'' എന്ന പഠനരേഖ സമിതി പ്രസിദ്ധീകരിക്കും. മദ്യനയത്തിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും രൂപതാ ഡയറക്ടർമാരുടെയും യോഗം തീരുമാനിച്ചു. ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് സൂം ഉദ്ഘാടനം ചെയ്തു. ഫാ.ജോൺ അരീക്കൽ, അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു