മരട്: കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച് മരട് നിവാസികളിൽ അനാവശ്യ ആശങ്ക പടർത്തുവാനുള്ള കോൺഗ്രസ് ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കാര്യാലയത്തിനു മുന്നിൽ എൽ.ഡി.എഫ് മരട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി എ.ആർ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് മരട് മുനിസിപ്പൽ കൺവീനർ കെ.എ. ദേവസിസ്, സി.എ. ഷാനവാസ്, സി.വി.പ്രദീപ്കുമാർ, എൻ.എ. നജീബ്, എം.എ. മോഹനൻ എന്നിവർ പ്രസംഗിച്ചു.