കൊച്ചി: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന നിർദ്ധന രോഗികൾക്ക് പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ചികിത്സാ സഹായം നൽകി. ജസ്റ്റിസ് മാത്യു റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എ.കെ. ബോസ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. ഭഗവത് ദാസ്, രമേഷ് കുമാർ, എൻ.എസ്. ഷിബു, കെ.സി. സാജു, അഡ്വ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 35 രോഗികൾക്കാണ് സഹായം നൽകിയത്.