കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കുടുംബ ശ്രീ യൂണിറ്റുകളുടെ ഒരുമയ്ക്ക് ഒരു കുട അകലം കാമ്പയിൻ പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർ പേഴ്സൺ വിശാലം ബാബു അദ്ധ്യക്ഷയായി. സാമൂഹിക അകലം പാലക്കുന്നതിന് കുട ഉപയോഗിക്കാമെന്ന പദ്ധതിയാണിത്. കുടുംബ ശ്രീ അംഗങ്ങൾക്ക് വായ്പയിലൂടെയാണ് കുട ലഭ്യമാക്കുന്നത്.