harryson-

കൊച്ചി: സന്തുഷ്ടമായ തൊഴി​ൽ സാഹചര്യമുള്ള രാജ്യത്തെ നാലാമത്തെ കമ്പനിയായി ഹാരിസൺമലയാളത്തെ തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ളേസ് ടു വർക്ക് ഇൻസ്റ്റി​റ്റ്യൂട്ട് എന്ന സംഘടയുടെ സർവേയി​ൽ നി​ന്നാണ് ആർ.പി​.ജി​ ഗ്രൂപ്പി​ന്റെ ഭാഗമായ ഹാരി​സണ് 2020ലെ ഈ അംഗീകാരം ലഭി​ച്ചത്. ഇതി​ന് അർഹമായ കേരളം ആസ്ഥാനമായ ആദ്യ കമ്പനി​ കൂടി​യായി​ ഹാരി​സൺ​.

ഈ മത്സരത്തി​ൽ പങ്കെടുത്ത 2014 മുതൽ എല്ലാ വർഷവും മുൻനി​രയി​ൽ തന്നെയായി​രുന്നു കമ്പനി​. തൊഴി​ൽ സംസ്കാരത്തെ അടി​സ്ഥാനമായി​ പഠനം നടത്തി​യാണ് ഗ്രേറ്റ് പ്ളേസ് ടു വർക്ക് ഇൻസ്റ്റി​റ്റ്യൂട്ട് കമ്പനി​കളെ തി​രഞ്ഞെടുക്കുന്നത്. ഇന്ത്യയി​ൽ നി​ന്ന് 200ൽപരം കമ്പനി​കൾ മത്സരത്തി​ൽ പങ്കെടുത്തു.

തൊഴി​ലി​ടത്തെ ബന്ധങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷി​ച്ചതി​നുള്ള അംഗീകാരമാണ് ഈ ബഹുമതി​യെന്ന് ഹാരി​സൺ​ മലയാളം ലി​മി​റ്റഡ് ചീഫ് എക്സി​ക്യൂട്ടീവ് ചെറി​യാൻ എം.ജോർജ് പറഞ്ഞു.

കേരളത്തി​ൽ നൂറ്റാണ്ടി​ലേറെ പാരമ്പര്യമുള്ള പ്ളാന്റേഷൻ കമ്പനി​യാണ് ഹാരി​സൺ​. ഉന്നതനി​ലവാരത്തി​ലെ തേയി​ലയും റബറുമാണ് ഉല്പന്നങ്ങൾ.