കോലഞ്ചേരി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി തിരുവാണിയൂർ പഞ്ചായത്ത് നൽകുന്ന സ്മാർട്ട് ടിവി വിതരണത്തിന്റെ ഭാഗമായി മാമല എസ്.എൻ.എൽ.പി സ്കൂളിലേക്ക് പ്രസിഡന്റ് കെ.സി പൗലോസ് ടിവി കൈമാറി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഇല്ലിക്കപറമ്പിൽ, പഞ്ചായത്തംഗം ജെസി സാബു , ഹെഡ് മിസ്ട്രസ് സിന്ധു രാഘവൻ,മാനേജർ കെ.കെ അശോകനും എന്നിവർ പങ്കെടുത്തു.