നെടുമ്പാശേരി: കാൻസർ ബാധിതനായി മരിച്ച പട്ടികജാതി മോർച്ച ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷിന്റെ കുടുംബത്തെ തൃശൂർ പെരിയമ്പലം സ്വാമിയാർ മഠം സഹായിക്കും. സ്വാമിയാർ മഠത്തിലെ സാധു കൃഷ്ണാനന്ദ സരസ്വതി മഹരാജ്, പാലക്കാട് അയ്യപ്പ ക്ഷേത്രം മേൽശാന്തി ഗണേഷ് ശർമ്മ എന്നിവർ സുരേഷിന്റെ വീട്ടിലെത്തി കുട്ടികളുടെ തുടർപഠനത്തിനാവശ്യമായ സാമ്പത്തികസഹായം കൈമാറി.
സാമൂഹ്യ പ്രവർത്തകയുമായ അജിത സുമേഷിന്റെ അഭ്യർത്ഥനയെ തുടർന്നാണ് സ്വാമി സഹായവുമായി എത്തിയത്. ചെങ്ങമനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഗംഗാധരൻ, ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി ജി. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, ആലുവാ മണ്ഡലം പ്രസിഡന്റ് എസ്. സെന്തിൽകുമാർ, സി.ഡി. രവി, സേതുരാജ് ദേശം, ബേബി നമ്പേലി തുടങ്ങിയവർ സംസാരിച്ചു.