കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷി ഭവനിൽ പച്ചക്കറി കൃഷിക്കായി മഴ മറ നിർമ്മിക്കാൻ താല്പര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടണം.ഒരു കോടി ഫല വൃക്ഷ തൈ വിതരണ സ്കീമിന്റെ ഭാഗമായി വാളൻപുളി, കറിവേപ്പ്, റമ്പൂട്ടാൻ, പേര, റെഡ് ലേഡി പപ്പായ തുടങ്ങിയവ സബ്‌സിഡി നിരക്കിൽ വിതരണത്തിന് എത്തിച്ചേർന്നിട്ടുണ്ടെന്ന് കൃഷി ഓഫീസർ അറിയിച്ചു.