കൊച്ചി: അന്യായമായ അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ.സി എറണാകുളം ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം. ജീവകുമാർ ഉദ്‌ഘാടനം ചെയ്തു. മുളവുകാട് തങ്കപ്പൻ, അജിത ചോറ്റാനിക്കര, അനിൽ വാസുദേവ് എന്നിവർ സംസാരിച്ചു.