ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി പെട്രോളിനെക്കാൾ വില ഡീസലിന് ഡൽഹിയിൽ രേഖപ്പെടുത്തി. ബുധനാഴ്ച ഡീസൽ ലിറ്ററിന് 79.88 രൂപയും പെട്രോൾ 79.76 രൂപയുമായിരുന്നു.
18 ദിവസം കൊണ്ട് ഡൽഹിയിൽ പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് വർദ്ധിച്ചത്. ബ്രേക്ക് ഡൗൺ കാലത്ത് എണ്ണക്കമ്പനികൾ വിലയിൽ വ്യത്യാസമൊന്നും വരുത്താതിരുന്നതും ഡൽഹി സർക്കാർ ഡീസലിന് വാറ്റ് 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കിയതുംമാണ് പെട്രോൾ പിന്നിൽ പോകാൻ കാരണം.