മൂവാറ്റുപുഴ: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ 2019- 2020 ലെ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിലെ ഇരുപതാം വാർഡിൽ പ്രവർത്തിക്കുന്ന പതിമൂന്നാം നമ്പർ അങ്കണവാടിയിലേക്ക് കസേരകൾ,ബെഞ്ചുകൾ, ഫ്രിഡ്ജ്, വാഷ്ബേസിൻ,ഡൈനിംഗ് ടേബിൾ അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ നൽകി . ഒരു ലക്ഷത്തിലധികം വില വരുന്ന ഉപകരണങ്ങളാണ് അങ്കണവാടിയിലേക്ക് നൽകിയത്. ജില്ലയിലാകെ ഒരു കോടി രൂപയുടെ ധനസഹായമാണ് 80 അങ്കണവാടികൾക്കായി ലയൺസ് ക്ലബ്ബ് ഈ വർഷം നൽകുന്നത്. നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബിനോയി മത്തായി മുഖ്യ പ്രഭാഷണം നടത്തി . മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എൻ. ശിവദാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ജയകൃഷ്ണൻനായർ, പ്രോജക്ട് കോഡിനേറ്റർ ജോസ് മംഗലി, സോൺ ചെയർപേഴ്സൺ ബ്രിജേഷ് പോൾ, ബിജു.കെ.തോമസ്, മാറാടി യു.പി സ്കൂൾ അദ്ധ്യാപകൻ ദയൻ, ഐ.സി.ഡി.എസ് കോ ഓഡിനേറ്റർ രമ്യ തുടങ്ങിയവർ സംസാരിച്ചു.