ആലുവ: പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ അവഗണനക്കെതിരെ യു.ഡിഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മുതൽ പുളിഞ്ചോട് കവലയിൽ സംഘടിപ്പിക്കുന്ന സത്യാഗ്രഹ ധർണ ജില്ല ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ എ മുഖ്യപ്രഭാഷണം നടത്തും. പി.പി.ഇ കിറ്റ് സൗജന്യമായി നൽകുക, പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധന പിൻവലിക്കുക, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.