onelineclass
മുളവൂർ ശിശു മന്ദിരത്തിൽ ഓൺലൈൻ പഠനമുറി ഒരുക്കുന്നതിനായി പായിപ്ര സർവീസ് സഹ. ബാങ്ക് നൽകുന്ന ടിവിയുടെ സ്വിച്ച് ഓൺ കർമ്മം വിക്ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസിൽ ഓൺലൈനിൽ ക്ലാസെടുത്ത കെ.എം.നൗഫൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹ. ബാങ്കിന്റെ നേതൃത്വത്തിൽ 13ഓൺലൈൻ പഠന മുറികൾ ഒരുക്കി . പായിപ്ര ഗ്രാമപഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനമൊരുക്കുന്നതിനാണ് പഞ്ചായത്തിലെ ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകൾ, സാംസ്കാരിക നിലയങ്ങൾ കേന്ദ്രീകരിച്ച് പുതിയ ടിവിയും കേബിൾ കണക്ഷനടക്കം ഒരുക്കി ഓൺലൈൻ പഠന മുറികൾ സജ്ജീകരിച്ചിരിച്ചത്. പായിപ്ര സർവീസ് സഹകരണ സംഘത്തിന്റെ ഹെഡ് ഓഫീസ്, പായിപ്ര യു.പി.സ്കൂൾ, പായിപ്ര കുഞ്ഞുബാവ സ്മാരക മന്ദിരം, മാനാറി മില്ലുംപടി,പേഴയ്ക്കാപ്പിള്ളി സുർജിത് ഭവൻ, പായിപ്ര ഹരിജൻ കോളനി, പള്ളിച്ചിറ പബ്ലിക് ലൈബ്രറി, ഈസ്റ്റ് പായിപ്ര മമ്മു സ്മാരകം, മുടവൂർ ഫ്രണ്ട്‌സ് ക്ലബ്ബ്, ആട്ടായം, നിരപ്പ്, മുളവൂർ ചിറപ്പടി, മുളവൂർ ശിശു മന്ദിരം എന്നിവിടങ്ങളിലാണ് ഓൺലൈൻ പഠനമുറി ഒരുക്കിയിട്ടുള്ളത്. പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മുളവൂർ പള്ളിപ്പടിയിൽ സ്ഥിതിചെയ്യുന്ന ശിശു മന്ദിരത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനമൊരുക്കുന്നതിനായി പുതിയ ടിവിയും കേബിൾ കണക്ഷനും ഒരുക്കിയാണ് ഓൺലൈൻ പഠനമുറി തുടക്കമാത്. ടിവി ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് വാർഡ് മെമ്പർ സൈനബ കൊച്ചക്കോന് കൈമാറി. ബോർഡ് മെമ്പർ അബ്ബാസ് മുളാട്ട് അദ്ധ്യക്ഷത വഹിച്ചു. വിക്ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസിൽ ഓൺലൈനിൽ ക്ലാസെടുത്ത അദ്ധ്യാപകനായ കെ.എം.നൗഫൽ ടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.