മൂവാറ്റുപുഴ: വാഴക്കുളം 2824നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ജെ.മത്തായി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ഇ.കെ.സുരേഷ്, ജോൺസൺ ജോസഫ്, ചാക്കോച്ചൻ മുണ്ടയ്ക്കൽ, ബാങ്ക് സെക്രട്ടറി സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.