snvhss-b-cool
ബി കൂൾ ഞങ്ങളുണ്ട് കൂടെ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ വി.പി. ജയശ്രീ നിർവഹിക്കുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി പ്രവർത്തിക്കുന്ന എസ്.എൻ.വി കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്തികൾക്കായി ടെലീ കൗൺസിലിംഗ്, വാട്സ് ആപ്പ് കൗൺസിലിംഗ് ,ബി കൂൾ-ഞങ്ങളുണ്ട് കൂടെ പദ്ധതി ഉദ്ഘാടനം പ്രിൻസിപ്പൽ വി.പി. ജയശ്രീ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, ഹെഡ്മാസ്റ്റർ സി.കെ. ബിജു, അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പി.എ. പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ഉണ്ടാകാവുന്ന മാനസിക സമ്മർദ്ദം കുറക്കുന്നതിനും ആശങ്കകൾ അകറ്റുന്നതിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ടെലിഫോൺ വഴി അദ്ധ്യാപകരെ ബന്ധപെടാം. സന്തോഷങ്ങൾ കണ്ടെത്താനും പുതിയ വഴികൾ തുറക്കാനും വീട്ടിലിരിക്കുന്ന കാലം ഫലപ്രദമായി വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണിത്. മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത്ത് പി. അശോക് എന്നിവരാണ് ബി കൂൾ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.ഫോൺ 94464 79643, 9847782916.