മൂവാറ്റുപുഴ: വീടിന് സമീപമുള്ള പറമ്പിൽ പുല്ലരിഞ്ഞുകൊണ്ടിരുന്ന വൃദ്ധ പാമ്പുകടിയേറ്റ് മരിച്ചു. ആയവന ചാത്തനോടിയിൽ കൗസല്യയാണ് (77) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ മടണമടഞ്ഞു. അവിവാഹിതയാണ്. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരങ്ങൾ: പരേതയായ സരസു, കെ.ഐ. സുകുമാരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കെ.ഐ. വിശ്വനാഥൻ (റിട്ട.ഹെഡ്മാസ്റ്റർ, ഗവ.എൽ.പി.എസ് കടവൂർ), ചന്ദ്രിക, അനില.