കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ് ) സെന്റർ ഫോർ ഇൻഫർമേഷൻസ് റിസോർസ് മാനേജ്മെന്റിൽ സോഫ്റ്റ് വെയർ ഡെവലപ്പറുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസവേതനം 42,305 രൂപ. കമ്പ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഒന്നിൽ ബി.ടെക് ബിരുദവും പൈതൺ പ്രോഗ്രാമിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സർവകലാശാലയുടെ വെബ്സൈറ്റായ www.cusat.ac.in വഴി ജൂലായ് 8 ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷയുടെ പകർപ്പ് വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഫീസ് രസീതിന്റെയും പകർപ്പുകൾ സഹിതം ജൂലായ് 14 ന് മുമ്പായി ലഭിക്കത്തക്കവിധം 'രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി - 682022 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷാഫീസ് 700 രൂപ (ജനറൽ, ഒ.ബി.സി.), 140 രൂപ (എസ്.സി., എസ്.ടി.). വിശദവിവരങ്ങൾ വെബ്സൈറ്റിൽ.