പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച 28 വീടുകളുടെ താക്കോൽദാനം അടുത്ത മൂന്നു ദിവസങ്ങളിലായി നടക്കും. വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, വരാപ്പുഴ, കോട്ടുവള്ളി, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. പതിനേഴ് വീടുകൾ ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റീസും എട്ടെണ്ണം കൊച്ചിൻ ഹാർബർ റോട്ടറി ക്ലബും മുന്നെണ്ണം ഫെഡറൽ ബാങ്കുമാണ് സ്പോൺസർ ചെയ്തിട്ടുള്ളത്. താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. ഹാബിറ്റാറ്റ് ഡയറക്ടർ പ്രവീൺ പോൾ, കൊച്ചിൻ ഹാർബർ റോട്ടറി ക്ലബ് പ്രസിഡന്റ് ദേവാനന്ദൻ, ഹൗസിംഗ് പ്രോജക്ട് ചെയർമാൻ ദിലീപ് നാരായണൻ, ശരത് മേനോൻ, ഇഗ്‌നേഷ്യസ്, അനിൽ മേനോൻ, ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.