anwarsadath-mla
പ്രവാസി കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും ആയിരം കത്തുകൾ അയക്കുന്ന സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ഇരുനൂറിലേറെ പ്രവാസികൾ വിദേശത്ത് മരിച്ചിട്ടും കണ്ണുതുറക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രവാസി കോൺഗ്രസിന്റെ പ്രതിഷേധം. പ്രവാസികളെ ഇരു ഗവൺമെന്റുകളും ചേർന്ന് സൗജന്യമായി നാട്ടിലെത്തിക്കുക, കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകുക, വിദേശ രാജൃങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്ന് സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആയിരം കത്തുകൾ വീതം അയച്ച് പ്രതിഷേധിച്ചു.
അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, നിയോജക മണ്ഡലം പ്രസിഡൻറ് രാജി ആന്റണി, ബെന്നി അറക്കൽ, എ.കെ. ധനേഷ്, കെ.പി. സിദ്ദിഖ്, ജെയിംസ് യോഹന്നാൻ, പി.കെ. മനോജ്, സുധീർ വേണാളക്കുടി തുടങ്ങിയവർ സംബന്ധിച്ചു.